വിശ്വാസം പ്രഖ്യാപിച്ച് നോര്‍വേയുടെ പുതിയ രാജാവിന്റെ സത്യപ്രതിജ്ഞ

‘സര്‍വ്വശക്തനും സര്‍വ്വജ്ഞനുമായ ദൈവമേ, എന്നെ സഹായിക്കൂ! ‘ – സെപ്റ്റംബര്‍ 1-ന് നോര്‍വേയുടെ പുതിയ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്ത ഹാക്കോണ്‍ എട്ടാമന്‍ രാജാവ് പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചൊല്ലി അവസാനിപ്പിച്ചത് ഈ വാക്കുകളോടെയായിരുന്നു. നോര്‍വീജിയന്‍ രാജാവെന്ന നിലയില്‍ തന്റെ പുതിയ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ദൈവത്തിന്റെ സഹായം വിളിച്ചപേക്ഷിച്ച, ഹാക്കോണ്‍ രാജാവിന്റെ നടപടി അദ്ദേഹത്തിന്റെ ദൈവവിശ്വാസത്തിന്റെ ശക്തമായ പ്രഖ്യാപനമായി.

ഹരാള്‍ഡ് അഞ്ചാമന്‍ രാജാവിന്റെ വിയോഗത്തെ തുടര്‍ന്നാണ് ഹാക്കോണ്‍ എട്ടാമന്‍ നോര്‍വേയുടെ പുതിയ രാജാവായി ചുമതലയേറ്റത്